സൗദിക്ക് ആശ്വസിക്കാം, രോഗമുക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു

റിയാദ്: കൊവിഡ് ആശങ്കയില്‍ ലോകരാഷ്ട്രങ്ങള്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ സൗദിയില്‍ നിന്നും പുറത്ത് വരുന്നത് ആശ്വാസ വാര്‍ത്തയാണ്. ഇതുവരെ സൗദിയില്‍ കൊവിഡ് രോഗമുക്തരായവരുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. ഞായറാഴ്ച 2213 പേര്‍ സുഖം പ്രഖ്യാപിച്ചു. ഇതോടെ സൗദിയില്‍ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1,01,130 ആയി ഉയര്‍ന്നിരിക്കുകയാണ്.

അതോടൊപ്പം തന്നെ 3379 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം 37 പേര്‍ കൂടി മരിച്ചു. മരണം സംഭവിച്ചത് റിയാദ്, മക്ക, സബ്യ, ബുറൈദ, ത്വാഇഫ്, ഖമീസ് മുശൈത്, വാദി ദവാസിര്‍, അല്‍മുബറസ് എന്നിവിടങ്ങിലാണ് മരണം സംഭവിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1267 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍ ആകെ 1,57,612 ആയി ഉയരുകയും ചെയ്തു. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 55,215 പേരാണ്. ഇതില്‍ 2027പേര്‍ ഗുരുതരാവസ്ഥയിലാണ് കഴിയുന്നത്.

Loading...

അതേസമയം കോവിഡിനെതിരായ പോരാട്ടം അതിശക്തമാക്കിയിരിക്കുകയാണ് യുഎഇ .ഞായറാഴ്ച്ച 661 പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 32,415 ആയി ഉയരുകയും ചെയ്തു. 392പേര്‍ക്കാണ് ഇതുവരെ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ കൂടി മരിക്കുകയും ചെയ്തു . ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 302 ആയിരിക്കുകയാണ്. അതോടൊപ്പം തന്നെ രോഗം സ്ഥിരീകരിച്ചവര്‍ 44,925 ആയി ഉരുകയും ചെയ്തു. നിലവില്‍ 12,208പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെന്നും , രാജ്യത്ത് 48,000 പേര്‍ക്ക് കൂടി കോവിഡ് പരിശോധനകള്‍ നടത്തിയതായും യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.