വിമാനത്തിനുള്ളില്‍ വൈറസ് പടരില്ല, സാമൂഹിക അകലം വേണ്ടെന്ന് അമേരിക്ക

വാഷിങ്ടണ്‍: വിമാനത്തിനുള്ളില്‍ വെച്ച് എളുപ്പത്തില്‍ വൈറസ് പടരാന്‍ സാധ്യതയില്ലെന്ന് യുഎസ് വിദഗ്ധര്‍. അതുകൊണ്ട് തന്നെ വിമാനത്തിനുള്ളില്‍ സാമൂഹിക അകലം പാലിക്കേണ്ട കാര്യമില്ലെന്നും അതുകൊണ്ട് തന്നെ തങ്ങളുടെ കൊവിഡ് നിര്‍ദേശങ്ങളില്‍ വിമാനത്തിലെ മധ്യസീറ്റ് ഒഴിച്ചിടണമെന്ന് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവിഷന്‍ വ്യക്തമാക്കി. അമേരിക്കയിലെ വ്യോമഗതാഗതം 90 ശതമാനത്തോളം നിലച്ചിരുന്നു. ഇതോടെയാണ് യുഎസ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

അതേസമയം തന്നെ വിദേശരാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ ഇരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവയില്‍ അണുക്കള്‍ പടരുന്നതിന് സാധ്യതയില്ലെന്നും നിര്‍ദേശങ്ങളില്‍ യുഎസ് വ്യക്തമാക്കുന്നുണ്ട്. അതേസമയം അമേരിക്കയില്‍ സ്ഥിതി അതീവഗുരതരുമായി തുടരുകയാണ്.ഇതുവരെ മരണം ഒരു ലക്ഷത്തിലധികം ആയിരിക്കുകയാണ്. രോഗബാധിതരുടെ എണ്ണം ലക്ഷക്കണക്കിനായി ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും ചിലയിടങ്ങില്‍ അടച്ചിടല്‍ പോലുള്ള കാര്യങ്ങള്‍ കാര്യക്ഷമമയി നടക്കാത്തത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രതിസന്ധിയായിരിക്കുകയാണ്.

Loading...