അസുഖ ബാധിതതയായിട്ടും രാവും പകലും രോഗികളെ ശുശ്രൂഷിച്ച ഡോക്ടർ ഒടുവിൽ കോവിഡ് ബാധിച്ചു മരിച്ചു

കൊറോണ ലോകത്തെ ആകമാനം പിടിച്ചു ഇളക്കുക ആണ്. ഇറാനിലെ ടെഹ്രനിൽ നിന്നുള്ള ഒരു വാർത്തയാണ് ഏവരെയും സങ്കടത്തിൽ ആഴ്തുന്നത്. തീരെ വയ്യാതിരുന്നിട്ടും രോഗികളെ ചികിൽസിച്ചു ഒടുവിൽ കൊറോണ പിടിപെട്ട് ഡോക്ടർ മരിച്ചിരിക്കുന്നു. ഇറാനിലെ ടെഹ്റാനില്‍ പക്ദഷ്ത് ഷൊഹാദ ആശുപത്രിയിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ. ഷിറീന്‍ റൂഹാനിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം ആണ് ഡോക്ടർ മരണത്തിന് കീഴടങ്ങിയത്. തീരെ വയ്യാതെ ഇരുന്നിട്ടും കയ്യിൽ ഘടിപ്പിച്ച കാനലുമയി ഡോക്ടർ രോഗിയെ പരിശോധിക്കേണ്ടി വന്ന ഡോക്ടറുടെ ചിത്രം സോഷ്യൽ ലോകത്ത് വൈറൽ ആയിരുന്നു. ഇതോടെ റൂഹാനിയെ ഏവരും പിന്തുണച്ചും അഭിനന്ദിച്ചു രംഗത്ത് എത്തിയിരുന്നു.

ആവശ്യത്തിനുള്ള സൗകര്യങ്ങളോ, ഡോക്ടര്‍മാരോ, മരുന്നുകളോ ഒന്നും ഇല്ലാതെ പ്രയാസപ്പെട്ടിരുന്ന ഇറാനില്‍ രണ്ടും മൂന്നും ഷിഫ്റ്റുകള്‍ ഒന്നിച്ച് ചെയ്ത് തീരെ മേലാതായിട്ട് പോലും രോഗികളെ കൂടെ നിന്ന് പരിചരിക്കാന്‍ ഷിറീന്‍ തയ്യാറാവുക ആയിരുന്നു. ഇതിനിടെ ക്ഷീണിച്ച് അവശയായി വീട്ടിൽ കിടക്കുന്ന സമയം കയ്യിൽ പിടിപ്പിച്ച കാനുലയിലൂടെ അവരുടെ ദേഹത്തേക്ക് ഐ വി സലൈന്‍ ഡ്രിപ്പ് കയറിക്കൊണ്ടിരുന്നു. തുടര്‍ന്ന് പിറ്റേ ദിവസം പകലും ആശുപത്രിയില്‍ ആയിരുന്നു. തീരെ ക്ഷീണിച്ച അവസ്ഥയിലും അവര്‍ കൊവിഡ് ബാധിച്ചവരെ ചികിത്സിച്ചു വന്നു.

Loading...

എന്നാല്‍ തന്റെ പ്രയത്‌നങ്ങള്‍ക്ക് അവസാനമായി എന്ന് അവർ തന്നെ തിരിച്ച് അറിഞ്ഞു. പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് ഡോ ഷിറീനും കൊറോണ ലക്ഷണങ്ങള് കണ്ട് തുടങ്ങി. സഹ പ്രവര്‍ത്തകര്‍ ഉടൻ തന്നെ അവരെ തന്നെ ടെഹ്റാനിലെ മാസിഹ് ഡനേഷ്വാരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സ്വന്തം കഴിവിന്റെ പരമാവധി പ്രയത്നിച്ച ശേഷം നിരവധി പേരുടെ ജീവന്‍ രക്ഷിച്ച ശേഷമാണ് ഡോ ഷിറീന്‍ മരണത്തിന് കീഴടങ്ങിയത്. സ്വന്തം ആരോഗ്യത്തേക്കാള്‍ തന്റെ ജോലിയോടും ജനങ്ങളോടും ആത്മാര്‍ത്ഥതയും അര്‍പ്പണ ബോധവും കാണിച്ച ഷിറീന്‍ ഇനി ഓര്‍മകളില്‍ മാത്രമായി.