ചൈന വീണ്ടും കൊവിഡ് ഭീതിയിൽ; നാലാം തരം​ഗമെന്ന് സൂചന

ബീജിംഗ്: ചൈന വീണ്ടും കൊവിഡ് ഭീതിയിൽ. ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാഴ്ത്തി ചൈനയിൽ നാലാം തരം​ഗം ആരംഭിച്ചെന്ന സൂചനകളാണ് ലഭിക്കുന്നത്. ഷാങ്ഹായിക്ക് പിറകെ തലസ്താനമായ ബീജിംഗിലും ചൈനീസ് സർക്കർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമിക്രോൺ വകഭേദമാണ് കൊവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിൽ ഇപ്പോൾ ആശങ്ക പടർത്തിയിരിക്കുന്നത്.കഴിഞ്ഞ മാസമായിരുന്നു ചൈനയിൽ കൊവിഡ് നാലാം തരംഗം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മാർച്ച് 28 ന് വ്യാവസായിക തലസ്ഥാനമായ ഷാങ്ഹായിയിൽ ലോക്ക്ഡൗണും പ്രഖ്യാപിച്ചു.

കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്ന് ഒരമാസമാകുമ്പോഴും കൊവിഡ് വ്യാപനം കുറയാത്തതാണ് ആശങ്ക വർധിപ്പിക്കുന്നത്. ഇന്ന് മാത്രം ചൈനയിൽ ഇരപത്തിരണ്ടായിരത്തിനടുത്ത് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 39 പേർ ഇന്ന് മരണപ്പെട്ടു. നാലാം തരംഗം സ്ഥിരീകരിച്ചതിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന മരണ സംഖ്യയാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അധിക പേർക്കും ലക്ഷണങ്ങൾ ഇല്ലായിരുന്നു. ഇതാണ് രോഗ ബാധ കൂടുതലാകാൻ കാരണമെന്നാണ് ചൈനീസ് ആരോഗ്യ മന്ത്രാലയം പറയുന്നത്. ഷാങ്ഹായിയിൽ 23370 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. നാല് ലക്ഷത്തി അരുപത്തി ആറായിരം പേർക്കാണ് മാർച്ച് മുതൽ ഇതുവരെ ഇവിടെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം 87 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്.

Loading...