സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യപനസാധ്യത; അടുത്ത രണ്ടാഴ്ച നിർണായകമെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ കുത്തനെ വർദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം തന്നെ അതിതീവ്ര കൊവിഡ് വ്യാപന സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് നൽകുന്നത്. മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപന സാധ്യതയെന്ന് മന്ത്രി വീണാ ജോർജ്. എല്ലാവരും സ്വയം നിയന്ത്രണം പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് മരുന്നുക്ഷാമമുണ്ടെന്ന വാർത്ത ആരോഗ്യമന്ത്രി തള്ളി. മരുന്നു കമ്പനികളുടെ സമ്മർദ്ദം വാർത്തയ്ക്ക് പിന്നിൽ ഉണ്ടോ എന്ന് സംശയമുണ്ടെന്ന് മന്ത്രി പറഞ്ഞു. വ്യാജ പ്രചരണങ്ങൾ നടത്തരുതെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.ആന്റി ബോഡി അവശ്യ ഘട്ടത്തിൽ വാങ്ങാനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്ത് 78 ആക്ടീവ് കൊവിഡ് ക്ലസ്റ്ററുകളുണ്ടെന്നും മന്ത്രി അറിയിച്ചു.