തലസ്ഥാന നഗരിയിലെ സാഹചര്യം അതിസങ്കീര്‍ണം;നിയന്ത്രണം കര്‍ശനമാക്കി

തിരുവനന്തപുരം:തലസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം കുറവാണെങ്കിലും സാഹചര്യം സങ്കീർണമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.സമ്പൂർണ ലോക് ഡൗണിൽ ഇ‍ളവുണ്ടെങ്കിലും തിരുവനന്തപുരത്ത് നിയന്ത്രണം കർശനമാക്കിയിട്ടുണ്ടെന്നും നിലവിൽ നഗരം അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.86 പേരാണ് രോഗം സ്ഥിരീകരിച്ച് തലസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളത്.എന്നാൽ ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ കാര്യത്തിൽ ആശങ്കയുണ്ട്.

സമൂഹവ്യാപനത്തിലേക്ക് പോയിട്ടില്ലെന്നും നഗരം അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.ജില്ലയിൽ നിരീക്ഷണം വർദ്ധിപ്പിച്ചിട്ടുണ്ട്.സർക്കാരിനോട് സഹകരിക്കണം. ചിലർ നിർദേശങ്ങൾ പാലിക്കാത്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും.സാഹചര്യം സങ്കീർണമാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.തലസ്ഥാനത്ത് നിരീക്ഷണം കർശനമാക്കി നഗര സഭയും പൊലീസും നിലയുറപ്പിച്ചിട്ടുണ്ട് ക്വാറൈന്‍റീൻ ലംഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Loading...

അതേസമയം തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ ക‍ഴിയുന്നവരുടെ എണ്ണം കാൽ ലക്ഷം കടന്നു.നഗരത്തിൽ 24 റോഡുകൾ പൂർണമായി അടച്ചുക‍ഴിഞ്ഞു.കൂടുതൽ സ്ഥലങ്ങൾ കണ്ടയിൻമെന്‍റ് സോണുകളായി പ്രഖ്യാപിക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.നഗരത്തിലെ പ്രധാന മാർക്കറ്റുകളായ ചാലയും പാളയവും പൂർണമായി ഇന്ന് അടച്ചെന്നും ഇത് കൂടുതൽ ചന്തകളിലേക്ക് വ്യാപിപ്പിക്കുമെന്നും മേയറും അറിയിച്ചു.