രാജ്യത്തെ പിടിച്ചുകുലുക്കി കോവിഡ്, ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 4710 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പിടിമുറുക്കുകയാണ്. ദിനംപ്രതി കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. 1,65,235 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 89, 746 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 70, 786 പേര്‍ക്ക് ഇതുവരെ രോഗമുക്തി നേടാനായിട്ടുണ്ട്. 4710 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ മാത്രം മരണത്തിന് കീഴടങ്ങിയത് 176 പേരും. ഇന്നലെ 7228 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയില്‍ മാത്രം ഇന്നലെ 2598 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ മാത്രം ആകെ രോഗികളുടെ എണ്ണം 59,546 ആണ്. 38,948 പേര്‍ ചികിത്സയില്‍ ആണ്. 18,616 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ മരിച്ചത് 85 പേരാണ്. ആകെ മരണം 1982 ആയി.

Loading...

മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നിവിങ്ങളില്‍ രോഗവ്യാപനം ഏറ്റവും ഉയര്‍ന്ന തോതിലാണ്. ലോക്ക് ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നത് രോഗവ്യാപനത്തിന് കാരണമായി എന്നാണ് വിലയിരുത്തല്‍. രോഗവ്യാപനം ഏറ്റവും ഉയര്‍ന്ന നഗരങ്ങളില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ കൂടുതല്‍ തുടങ്ങരുതെന്ന് അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഷോപ്പിങ് മാളുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കര്‍ണാടകയും ഡല്‍ഹിയും ഭക്ഷണശാലകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന് ഗോവയും ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം കേരളത്തിലും രോഗബാധിതരാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യമാണുള്ളത്.