ഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,111 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. രാജ്യത്ത് നിലവില്‍ 60,313 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. രാജ്യത്ത് കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുളളത്.
19,848 കോവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗവ്യാപനം തടയണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന ആരോഗ്യ വകുപ്പിന് മുൻകരുതൽ നൽകിയിരുന്നു.
Loading...
ഈ വേളയില്‍ 6,313 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,42,35,772 ആയി.രോഗമുക്തി നിരക്ക് 98.68 ശതമാനമാണ്.അതേസമയം രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 220.66 കോടി ഡോസ് വാക്‌സിനാണ്. 95.21 കോടി രണ്ടാം ഡോസും 22.87 കോടി മുന്‍കരുതല്‍ ഡോസും. കഴിഞ്ഞ 24 മണിക്കൂറില്‍ നല്‍കിയത് 198 ഡോസുകളാണ്.