രാജ്യത്ത് കോവിഡിന് ശമനമില്ല, തുടര്‍ച്ചയായ ആറാം ദിനസവും ആറായിരത്തിന് മുകളില്‍ രോഗികള്‍

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നു. നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെ രാജ്യത്തെ് വൈറസ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു,. 1,58,333 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6566 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായ ആറാം ദിവസമാണ് രോഗികളുടെ എണ്ണം ആറായിരത്തിന് മുകളില്‍ എത്തുന്നത്.

അതേസമയം, ഒരു ദിവസത്തിനുള്ളില്‍ 194 പേര്‍ മരണമടഞ്ഞു. 24 മണിക്കൂറിനുള്ളിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാനിത്. 4531 പേര്‍ ഇതുവരെ മരിച്ചതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നത്. 86,110 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 67,692 പേര്‍ രോഗമുക്തരായി.

Loading...