രാജ്യത്തെ കൊവിഡ് ബാധിതർ 55 ലക്ഷം കടന്നു,പ്രതിദിന കണക്കിൽ നേരിയ ആശ്വാസം

ദില്ലി:രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. ദിവസങ്ങളായി 80,000 ത്തിൽ ഏറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥിതിക്ക് ഇന്നലെ മാറ്റമുണ്ടായി. 75,083 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 55,62,664 ആയി. രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് ഉണ്ടായെങ്കിലും 1000ത്തിൽ ഏറെ മരണങ്ങൾ എന്ന സ്ഥിതിക്ക് ഇപ്പോഴും മാറ്റമില്ല.

1054 മരണങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 88,935 ആയി.മഹാരാഷ്ട്രയില്‍ 15,738 കേസുകൾ റിപ്പോർട്ട് ചെയ്തു. ആന്ധ്ര 6235, കര്‍ണാടക 7339, തമിഴ് നാട്, 5344 ഉത്തര്‍ പ്രദേശ് 4703 എന്നിങ്ങനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ചില സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ധന. ദില്ലിയില്‍ ഇന്നലെ 2548 പേർ രോഗ ബാധിതരായി.

Loading...