രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍, രാജ്യത്തിന് നേരിയ ആശ്വാസം

ദില്ലി: കൊവിഡ് ഭീതി തുടരുന്നതിനിടെയും ആശ്വാസം പകര്‍ന്ന് തിങ്കളാഴ്ചത്തെ കൊവിഡ് കണക്കുകള്‍. രോഗ ബാധിതരുടെ എണ്ണത്തേക്കാള്‍ രോഗമുക്തി രേഖപ്പെടുത്തി. 70,589 പേര്‍ രോഗ ബാധിതര്‍ ആയപ്പോള്‍ 84,878 പേര്‍ രോഗമുക്തി നേടി. പ്രതിദിന മരണനിരക്കിലും കുറവ് രേഖപ്പെടുത്തി. ആയിരത്തില്‍ കുറവ് മരണങ്ങള്‍ മാത്രമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ ആകെ രോഗബാധിതര്‍ 61 ,45, 292 ലക്ഷമായിരിക്കുകയാണ്. അതേസമയം ഇതുവരെ 51,01 398 പേരാണ് രാഗ മുക്തി നേടിയവര്‍.രാജ്യത്തെ ആകെ കൊവിഡ് മരണം 96318 ആയിരിക്കുകയാണ്.

രാജ്യം കൂടുതല്‍ ഇളവുകളിലേക്ക് നീങ്ങുന്നതിനിടെ പ്രതിദിന രോഗബാധയിലും മരണനിരക്കിലും വന്ന കുറവ് ആശ്വാസകരമാണ്. അതേസമയം സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കില്ലെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അണ്‍ലോക്ക് അഞ്ചില്‍ നല്‍കാനാണ് സാധ്യത. ഒപ്പം തന്നെ സിനിമാ ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന കാര്യത്തിലും സംഘനടകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Loading...