പ്രതിദിന രോഗബാധയില്‍ ഇന്ത്യയെ മറികടന്ന് അമേരിക്ക, രാജ്യത്ത് കൊവിഡ് ബാധതര്‍ 75 ലക്ഷത്തോടടുക്കുന്നു

പ്രതിദിന കൊവിഡ് കേസുകളില്‍ ഇന്ത്യയെ മറികടന്ന് അമേരിക്ക. വ്യാഴം, വെള്ളി ദിവസങ്ങളില്‍ അമേരിക്കയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഗസ്ത് മുതല്‍ പ്രതിദിന കേസുകളില്‍ ഇന്ത്യ ആയിരുന്നു ഒന്നാം സ്ഥാനത്ത്. രാജ്യത്ത് ഇന്നലെ 6,871 പുതിയ കേസുകളും 72,614 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ആയിരത്തിലധികം കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.

ആഗസ്റ്റ് 6 മുതല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യമായിരുന്നു ഇന്ത്യ. എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം പ്രതിദിന രോഗ ബാധയില്‍ ഒന്നാം സ്ഥാനത്തില്‍ നിന്ന് രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യ നില മെച്ചപ്പെടുത്തി. അമേരിക്കയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അമേരിക്കയില്‍ വ്യാഴം വെള്ളി ദിവസങ്ങളില്‍ യഥാക്രമം 66,131, 71,687 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇന്ത്യയില്‍ ഇത് 64,237 ഉം 62,587ഉം ആയിരുന്നു.

Loading...

അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തിന് അടുത്ത് എത്തി. ശനിയാഴ്ച 61,871പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായ ആകെ ആളുകളുടെ എണ്ണം 74,94,552 ആയി. 72,614 പേര്‍ ഇന്നലെ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തര്‍ 65,97,210 ആണ്. 7,83,311 പേരാണ് ഇപ്പോഴും ചികിത്സയില്‍ ഉള്ളത്. ഒരിടവേളയ്ക്ക് ശേഷമാണ് പ്രതിദിന കൊവിഡ് മരണങ്ങള്‍ ആയിരം കടക്കുന്നത്. ഇന്നലെ 1,033 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 1,14,031 ആയി.

രാജ്യത്ത് 9. 5 കോടിയോളം കോവിഡ് പരിശോധന നടന്നതായി ഐ സി എം ആര്‍ അറിയിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി 8 ശതമാനമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. റഷ്യന്‍ കൊവിഡ് വാക്‌സിനായ സ്പുട്‌നിക് 5ന്റെ ഇന്ത്യയിലെ രണ്ട് മൂന്ന് 3 ഘട്ട പരീക്ഷണങ്ങള്‍ക്ക് ഡിസിജിഐ അനുമതി നല്‍കി. ഡോ. റെഡ്ഡിസ് ലബോറട്ടറീസിനാണ് അനുമതി ലഭിച്ചത്. രണ്ടാം ഘട്ട പരീക്ഷണം 100 പേരിലും മൂന്നാം ഘട്ട പരീക്ഷണം 1400 പേരിലും നടത്തും. പരീക്ഷണം വിജയിച്ചാല്‍ റഷ്യയില്‍ നിന്ന് 100 മില്യണ്‍ ഡോസ് വാക്സിന്‍ എത്തിക്കാനാണ് തീരുമാനം.