‌രാജ്യത്തിനാശ്വാസം; കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു, പ്രതിദിന കേസുകൾ മുക്കാൽ ലക്ഷത്തിലും താഴെ

രാജ്യത്തിനാശ്വാസമായി കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. പ്രതിദിന കൊവിഡ് കേസുകളിൽ ​ഗണ്യമായ കുറവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.പുതുതായി റിപ്പോർട്ട് ചെയ്തത് ഒരു ലക്ഷത്തിൽ താഴെ കേസുകൾ മാത്രമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,084 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

10 ശതമാനത്തിന് മുകളിലെത്തിയ ടിപിആർ 4.43 ആയി കുറഞ്ഞു.വിവിധ സംസ്ഥാനങ്ങളിലായി 7.90 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. 1.67 ലക്ഷം പേർ പുതുതായി രോഗമുക്തി നേടി. 1,241 മരണമാണ് ഇന്നലെ കോവിഡ് മൂലം രാജ്യത്ത് സംഭവിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,06,520 ആയി ഉയർന്നു.അതേസമയം, വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി 46.44 ലക്ഷം വാക്സിൻ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 171.28 കോടി ഡോസ് വാക്സിനാണ് നൽകിയിട്ടുള്ളത്.

Loading...