രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; പ്രതിദിന കേസിലും ടെസ്റ്റ് പോസിറ്റിവിറ്റിയിലും കുറവ്

ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറയുന്നു. 24 മണിക്കൂറിനിടെ 1 ലക്ഷത്തിൽ താഴെ കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്. ഇന്നലെ 83,876 പേർക്കാണ് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം 895 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. രണ്ട് ലക്ഷത്തോളം പേരാണ് രാജ്യത്ത് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.. പ്രതിദിന രോഗ വ്യാപന നിരക്ക് 7.25% മായി കുറഞ്ഞു.. കർണാടകത്തിൽ 8,425 കേസുകളും, തമിഴ്നാട്ടിൽ 6,120 കേസുകളും റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്രയിൽ 9,666 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. അതേസമയം രോഗ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ എല്ലാ കേന്ദ്രസർക്കാർ ജീവനക്കാരും ജോലിക്ക് ഹാജരാകാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ആർക്കും ഇളവുകൾ ഉണ്ടാകില്ലെന്നും കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. അതിനിടെ റഷ്യൻ നിർമ്മിത കോവിഡ് വാക്‌സിനായ സ്പുട്നിക് ലൈറ്റിന് അടിയന്തിര ഉപയോഗത്തിന് അനുമതി ആയി. DCGI യാണ് ഒറ്റഡോസ് ബൂസ്റ്റർ വാക്‌സിനായ സ്പുട്നിക് ലൈറ്റിന് അനുമതി നൽകിയിട്ടുള്ളത്.

Loading...