സൗദിയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 744 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ വീണ്ടും കൊവിഡ് കേസുകൾ വർദ്ധിക്കുന്നു. ഇന്നലെ മാത്രം രാജ്യത്ത് 744 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതോടൊപ്പം തന്നെ രോ​ഗമുക്തി നേടിയവരുടെ എണ്ണം 233 ആയിരിക്കുകയാണ് സൗദി ആരോ​ഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒരാൾക്കാണ് ബുധനാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.5,54,665 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,41,388 പേർ രോഗമുക്തി നേടി. 8,874 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 43 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 50,396,543 കോവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു.