യുഎഇയിൽ ഇന്ന് 284 പുതിയ കൊവിഡ് കേസുകൾ; ആകെ കൊവിഡ് മരണം 2,302

അബുദാബി: യുഎഇയിൽ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 284 പുതിയ കൊവിഡ് കേസുകൾ. 823 പേരാണ് രോ​ഗമുക്തി നേടിയത്. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.8,91,872 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

8,69,315 പേർ രോഗമുക്തി നേടി. 2,302 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 20,255 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 298,920 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Loading...