സൗദിയിൽ കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ്; 500 ന് മുകളിൽ പുതിയ കേസുകൾ

റിയാദ്: സൗദിയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്.പുതുതായി 500 ന് മുകളിൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച്ച 557 കോവിഡ് കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. 541 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കോവിഡ് ബാധയെ തുടർന്നുള്ള 3 മരണങ്ങളാണ് ചൊവ്വാഴ്ച്ച സൗദിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 7,64,249 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,48,571 പേർ രോഗമുക്തി നേടി. 9,134 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 81 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.