ഡൽഹിയിൽ വീണ്ടും ആശങ്ക; കൊവിഡ് കേസുകൾ വർദ്ധിക്കുന്നു

ഡൽഹി: ഡൽഹിയിൽ വീണ്ടും കൊവിഡ് കേസുകൾ വർദ്ധിക്കുന്നുവെന്ന് ആശങ്ക. മുന്നൂറിലധികം കൊവിഡ് കേസുകളാണ് ഡൽഹിയിൽ രണ്ട് ദിവസമായി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ആശങ്കയുയർത്തുന്നതാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കണക്കുകൾ പ്രകാരം, 336 കേസുകളാണ് 24 മണിക്കൂറിൽ പുതിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ചത്തെ കണക്കനുസരിച്ച്‌ 40 കേസുകളുടെ കൂടുതലും ഉണ്ടായിട്ടുണ്ട്.അതേസമയം, കോവിഡ് ബാധിച്ച മരണങ്ങൾ ഒന്നും ഡൽഹിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.95 ശതമാനം ആണ്. എന്നാൽ, ജനുവരി 14 – ന് ഡൽഹിയിൽ 30.6 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയിരുന്നു. ഇത് വൈറസിന്റെ മൂന്നാം തരംഗത്തിനിടയിൽ ഉണ്ടായ ഏറ്റവും ഉയർന്ന നിരക്കായിരുന്നു.

കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത് എത്തിയിരുന്നു. ജനങ്ങൾ പരിഭ്രാന്തർ ആകരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഡൽഹിയിലെ കോവിഡ് സ്ഥിതി ഗതികൾ സർക്കാർ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.‘സർക്കാർ കോവിഡ് സ്ഥിതി ഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. നിലവിൽ ജനങ്ങൾ പരിഭ്രാന്തരാക്കി ആകേണ്ട കാര്യം ഇല്ല. സാഹചര്യം മോശമായാൽ അതിന് അനുസരിച്ചുള്ള നടപടികൾ സർക്കാർ സ്വീകരിക്കും.’ അരവിന്ദ് കെജ്‌രിവാൾ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. ഡൽഹിയിലെ ആകെ പോസിറ്റീവ് കേസുകളുടെ 18.68 ലക്ഷം ആണ്. 26,158 പേരാണ് കോവിഡ് ബാധിച്ച്‌ ഡൽഹിയിൽ ഇതുവരെ മരിച്ചത്. ഡൽഹിയിലെ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി മുൻകരുതൽ ഡോസുകൾ വിതരണത്തിന് തയ്യാറെടുക്കുകയാണ്.

Loading...