പിടിമുറുകി കൊവിഡ്,രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കവിഞ്ഞു

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കവിഞ്ഞു. ഇന്നലെ 92,605 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗ ബാധിതരായവര്‍ 54,00,620 ആയി. 1133 മരണങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഏറ്റവും കൂടുതല്‍ കൊവിഡ് ടെസ്റ്റുകള്‍ നടന്നത് ഇന്നലെയാണ്.92,605 പുതിയ കേസുകളാണ് ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 54,00,620 ആയി. 1133 മരണങ്ങളും സ്ഥിരീകരിച്ചു. 86,752 ആണ് ആകെ മരണ സംഖ്യ. 10, 10, 824 പേരാണ് ഇപ്പോഴും ചികിത്സയില്‍ ഉള്ളത്. രോഗ മുക്തി നേടിയവര്‍ 43 ലക്ഷം കടന്നു. 43,03,044 ആളുകളാണ് രോഗത്തെ അതിജീവിച്ചുത്.

12 സംസ്ഥാന – കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ആശങ്ക രേഖപ്പെടുത്തി. മഹാരാഷ്ട്ര 20,519 തമിഴ്‌നാട് 5,569 ആന്ധ്രപ്രദേശ് 8,096, യു പി 5,827,ദില്ലി 4,071, കര്‍ണാടക 8218 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം. ഇതുവരെ 6,36,61,060 സാമ്പിളുകള്‍ ടെസ്റ്റ് ചെയ്‌തെന്ന് കഇങഞ അറിയിച്ചു. ഇതില്‍ 12,06,806 സാമ്പിളുകള്‍ ഇന്നലെ മാത്രം ടെസ്റ്റ് ചെയ്തു. ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് പരിശോധയാണ് ഇന്നലെ നടന്നത്. ഓക്സ്ഫോഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം അടുത്ത ആഴ്ച പൂനെയില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സായുധ സേനയില്‍ മാത്രം 22,353 പേര്‍ക്ക് കൊവിഡ് ബാധിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ മരണ സംഖ്യ 41 മാത്രം ആയി ചുരുങ്ങിയത് ആശ്വാസമായി.

Loading...