രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; പുതുതായി മൂവായിരത്തിലധികം കേസുകൾ

ദില്ലി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ കുത്തനെ വർദ്ധിക്കുന്നു. മൂവായിരത്തിലധികം കേസുകളാണ് പുതുതായി രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ 3303 പേർക്കാണ് പുതുരായി രോ​ഗം സ്ഥിരീകരിച്ചരിക്കുന്നത്. ഇന്നലത്തെ അപേക്ഷിച്ച് 376 കേസുകളുടെ വർധനയാണ് പുതുതായി ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 39 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

നിലവിൽ 16,980 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.കേരളത്തിലും കൊവിഡ് കേസുകൾ വർധിക്കുകയാണ്. ഇന്നലെ 347 കേസുകൾ സംസ്ഥആനത്ത് സ്ഥിരീകരിച്ചത്. 341, 255 എന്നിങ്ങനെയായിരുന്നു മുൻ ദിവസങ്ങളിലെ കേസുകൾ. രാജ്യത്ത് റിപ്പോർട്ട് ചെയ്ത 39 കൊവിഡ് മരണത്തിൽ മുപ്പത്തിയാറും കേരളത്തിലെ പഴയ കണക്കുകൾ കൂട്ടിച്ചേർത്തതാത്.

Loading...