ഉയരുന്ന ആശങ്ക, രാജ്യത്ത് കൊവിഡ് ബാധിതര്‍ 46 ലക്ഷം കവിഞ്ഞു

ദില്ലി; ദിനം പ്രതി ഒരു ലക്ഷത്തിനടുത്താണ് രാജ്യത്ത് പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 97,570 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 46ലക്ഷം കവിഞ്ഞു. ഔദ്യോഗിക കണക്ക് പ്രകാരം 46,59,985 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.രാജ്യത്ത് 24 മണിക്കൂറില്‍ 1201 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ 77,472 പേരാണ് കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 10 ലക്ഷം പിന്നിട്ടു. 24, 886 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്. ആന്ധ്ര 9, 999,കര്‍ണാടക 9464,തമിഴ്‌നാട് 5514, യുപി 7042 എന്നിങ്ങനെയാണ് പ്രതിദിന വര്‍ധന. ദില്ലിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നാലായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 77.65 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്.

Loading...