ആശങ്ക ഒഴിയുന്നില്ല; സംസ്ഥാനത്ത് ഇന്നും ആയിരത്തിന് മുകളിൽ കൊവിഡ് കേസുകൾ

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്താനത്ത് വീണ്ടും കൊവിഡ് കേസുകൾ കുത്തനെ വർദ്ധിക്കുകയാണ്. തുടർച്ചയായി ആയിരത്തിന് മുകളിൽ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് 1494 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലൊക്കെയും ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് റിപ്പോർട്ട് ചെയ്തത് എറണാകുളത്താണ്. ഇന്നും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് എറണാകുളത്ത് തന്നെയാണ്. 439 കൊവിഡ് കേസുകളാണ് എറണാകുളം ജില്ലയിൽ മാത്രം റിപ്പോർട്ട് ചെയ്തത്. 230 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്.