കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ഏപ്രില്‍ വരെ ലോക്ക്ഡൗണ്‍

നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ആശങ്ക ജനിപ്പിക്കും വിധത്തിലാണ് കൊവിഡ് കേസുകളുടെ വര്‍ദ്ധനവ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഭാഗികമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഭാഗിക ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടിയിരിക്കുയാണ്. ഒപ്പം തന്നെ കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം തന്നെ ശക്തമാക്കിയിരിക്കുകയാണ്. മാസ്‌ക് ഉപയോഗവും സാമൂഹിക അകലവും ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികളും കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

അനുവദനീയമായ ആവശ്യങ്ങള്‍ ഒഴികെയുളള അന്താരാഷ്ട്ര വിമാന യാത്രാ വിലക്ക് തുടരും.തമിഴ്നാട്ടില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കോവിഡ് കേസുകള്‍ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. അതേസമയം പ്രചാരണത്തിന് പുതിയ നിയന്ത്രണങ്ങള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല.

Loading...