സൗ​ദിയിലും കൊവിഡ് വർദ്ധിക്കുന്നു; 24 മണിക്കൂറിൽ 967 കേസുകൾ

റിയാദ്: ലേകത്ത് വിവിധ രാജ്യങ്ങളിൽ വീണ്ടും കൊവിഡ് കേസുകൾ കുത്തനെ വർദ്ധിക്കുകയാണ്.സൗദി അറേബ്യയിലും കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 24 മണിക്കൂറിനിടയിൽ 967 പേർക്കാണ് പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 663 പേർ സുഖം പ്രാപിച്ചു. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,72,269 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,55,619 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,158 ആയി. നിലവിലെ രോഗബാധിതരിൽ 7,492 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 102 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 34,520 ആർ.ടി – പി.സി.ആർ പരിശോധനകൾ നടത്തി.

Loading...