തിരുവനന്തപുരത്ത് 60 പൊലീസുകാർക്ക് കൊവിഡ്; കോളേജുകളിലും കൊവിഡ് രൂക്ഷം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി കൂടുതൽ പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 60 പൊലീസുകാർക്ക് കൂടിയാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം തന്നെ കോളേജുകളിലും കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പാപ്പനംകോട് എഞ്ചിനീയറിംഗ് കോളജിലെ 50 വിദ്യാർഥികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.കൊവിഡ് ക്ലസ്റ്റർ മറച്ചുവച്ച പത്തനംതിട്ട ജില്ലയിലെ നഴ്സിംഗ് കോളജിനെതിരെ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് ആരോഗ്യവകുപ്പ് നിർദേശം നൽകിയത്.