രാജ്യത്ത് നേരിയ ആശ്വാസം, ഇന്നലെ രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

ദില്ലി:രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു. രോഗ ബാധിതരേക്കാൾ കൂടുതൽ പേർ ഇന്നലെയും രോഗമുക്തി നേടി. 67,708 പേർ രോഗ ബാധിതരായപ്പോൾ രോഗ മുക്തി നേടിയത് 81,514 പേരാണ്.രോഗം ബാധിച്ച ആകെ ആളുകളുടെ എണ്ണം 73,07,098 ആണ്. ഇതിൽ 63, 83,442 പേരും രോഗമുക്തി നേടി.

8 ,12, 390 പേരാണ് ഇപ്പോഴും ചികിത്സയിൽ ഉള്ളത്. മരണ സംഖ്യയിലും ഇന്നലെ കുറവുണ്ടായി. 680 മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 1,11,266 ആയി. രോഗികളുടെ എണ്ണം ഇരട്ടിക്കാൻ 70.4 ദിവസങ്ങൾindia എടുക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആഗസ്ത് പകുതിക്ക് ഇത് 25.5 ദിവസങ്ങളായിരുന്നു.

Loading...