കേരളത്തില്‍ രണ്ടാം ഘട്ടം ആദ്യം കൊറോണ സ്ഥിരീകരിച്ച ഇറ്റലി കുടുംബം ആശുപത്രി വിട്ടു

പത്തനംതിട്ട: സംസ്ഥാനത്ത് രണ്ടാം ഘട്ടം ആദ്യം കൊറോണ സ്ഥിരീകരിച്ചത് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബങ്ങള്‍ക്ക് ആയിരുന്നു. കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ വര്‍ദ്ധവന് ആശങ്കയുണ്ടാക്കുന്നതിനിടയില്‍ ആശ്വാസകരമായ റിപ്പോര്‍ട്ടുകളാണ് പത്തനംതിട്ടയില്‍ നിന്നും പുറത്ത് വരുന്നത്. ഇറ്റലിയില്‍ നിന്നെത്തിയ മൂന്നംഗ കുടുംബം അടക്കം അഞ്ച് പേര്‍ ഇന്ന് ആശുപത്രി വിട്ടു. ഇന്ന് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് ശേഷമായിരുന്നു ഇവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്.

കളക്ടറുടെ നിര്‍ദേശ പ്രകാരം ഇവര്‍ക്ക് മധുരവും ഭക്ഷ്യസാമഗ്രികളും നല്‍കിയാണ് യാത്രയാക്കിയത്. ഇനി പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്നും ഇവരെ ആരോഗ്യവകുപ്പിന്റെ ആംബുലന്‍സില്‍ വീട്ടിലെത്തിക്കും.
ഇറ്റലിയിൽ നിന്നെത്തിയ മൂന്നു പേർ ഉൾപ്പെടെ റാന്നി അയത്തല സ്വദേശികൾക്കാണ് രോഗം ഭേദമായത്. ആറാം തീയതി മുതലാണ് ഇവരെ ഐസൊലേറ്റ് ചെയ്തത്.ഇവരുടെ വീടും പരിസരവും ആരോഗ്യപ്രവര്‍ത്തകരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് അണുവിമുക്തമാക്കിയിട്ടുണ്ട്. വീട്ടില്‍ എത്തിയാലും പതിനാല് ദിവസം ഇവര്‍ ക്വാറന്റൈനില്‍ കഴിയണം.

Loading...

അതേസമയം സംസ്ഥാനത്ത് ഇന്ന് 32 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.കൊറോണ അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കാസര്‍കോട് 15 പേര്‍ക്കും കണ്ണൂര്‍ 11 പേര്‍ക്കും വയനാട്,ഇടുക്കി എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് വീതവുമാണ് രോഗബാധയുണ്ടായത്.

ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 213 ആയി. സംസ്ഥാനത്ത് ആകെ 1,57,253 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് സ്ഥിരീകരിച്ച 32 പേരില്‍ 17 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് കൊറോണ സ്ഥിരീകരിച്ചത്.

അതേസമയം രാജ്യത്ത് വീണ്ടും കൊവിഡ് മരണം. ഗുജറാത്തില്‍ 45 വയസുള്ള ആള്‍ മരിച്ചു ഇതോടെ രാജ്യത്ത് ആകെ കൊവിഡ് 19 വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 30 ആയി.

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്. ഏറ്റവും അധികം കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. കേരളത്തില്‍ 215 പേരാണ് രോഗ ബാധിതരായിട്ടുള്ളവര്‍.1024 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒന്‍പത് മരണവും നൂറ്റിയന്‍പത്തിയൊന്ന് പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കരസേനയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ രോഗ ബാധിതരുടെ എണ്ണം കുതിക്കുകയാണ്.

മഹാരാഷ്ട്രയില്‍ 12 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. പൂനെയില്‍ അഞ്ച്, മുംബൈയില്‍ മൂന്ന്, നാഗ്പൂരില്‍ രണ്ട്, കോലപൂരില്‍ ഒന്ന്, നാസിക്കില്‍ ഒന്ന് എന്നിങ്ങനെയാണ് കണക്കുകള്‍. പഞ്ചാബിലെ മൊഹാലിയില്‍ 65 കാരന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് 39 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മാര്‍ച്ച്‌ 25ന് ഇറാനില്‍ നിന്ന് ഇന്ത്യയിലെത്തിയ ലഡാക്ക് സ്വദേശിക്ക് രാജസ്ഥനാല്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.