സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് വയനാട് കല്‍പ്പറ്റ സ്വദേശി

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആളാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ദുബായില്‍ നിന്ന് കൊച്ചി വിമാനത്താവളം വഴിയാണ് ഇവര്‍ നാട്ടില്‍ എത്തിയത്. വയനാട് കല്‍പ്പറ്റ സ്വദേശി ആമിനയാണ് (53) മരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അതിനിടെയാണ് ഇവര്‍ക്ക് രോ​ഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം അഞ്ചായി.

കൊച്ചിയില്‍ വിമാനമിറങ്ങിയ ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. ഈ ഘട്ടത്തിലാണ് കൊവിഡ് കൂടി ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. മുന്ന് ദിവസം മുമ്പ് രോഗം മൂര്‍ച്ഛിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു. . അര്‍ബുദത്തെ തുടര്‍ന്ന് വൃക്ക തകരാറും ഉണ്ടായിരുന്നു.

Loading...

അതേസമയം സം​സ്ഥാ​ന​ത്തി​ന്‍റെ പു​റ​ത്തു​നി​ന്ന് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ എ​ത്തു​ന്ന​തി​നാ​ല്‍ രോ​ഗി​ക​ള്‍ കൂ​ടു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ വ്യക്തമാക്കിയിരുന്നു. കൂ​ടു​ത​ല്‍ പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്ന​ത് പ്ര​തീ​ക്ഷി​ച്ച​താ​ണ്. അ​ത​നു​സ​രി​ച്ച്‌ മു​ന്നൊ​രു​ക്കം ന​ട​ത്തി​യി​ട്ടു​ണ്ട്. ക്വാ​റ​ന്‍റൈ​ന്‍ പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ സ്ഥി​തി ഗു​രു​ത​ര​മാ​കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.