കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള സമാശ്വാസ സഹായത്തിന്റെ ഉത്തരവിറങ്ങി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള സമാശ്വാസ സഹായത്തിന്റെ ഉത്തരവിറങ്ങി. കൊവിഡ് ബാധിച്ച് ഗ്രഹനാഥനോ ഗ്രഹനാഥയോ മരിച്ച ബി പി എൽ കുടുംബങ്ങൾക്കാണ് സഹായധനം ലഭിക്കുക. 5000 രൂപ വീതം മൂന്ന് വർഷമാണ് ധനസഹായം ലഭിക്കുക.

കൊവിഡ് ബാധിച്ച് മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങൾക്ക് നിലവിലുള്ള ധനസഹായങ്ങൾക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റ് പെൻഷനുകൾ ആശ്രിതർക്ക് ലഭ്യമാകുന്നത് അയോഗ്യതയാകില്ല. സംസ്ഥാനത്തിന് പുറത്ത് മരിച്ചാലും കുടുംബം കേരളത്തിലാണെങ്കിൽ സഹായത്തിന് അർഹരാണെന്ന് ഉത്തരവിൽ പറയുന്നു.

Loading...