സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ ധര്‍മ്മടം സ്വദേശി ആയിഷ (62) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. നാഡീ സംബന്ധമായ അസുഖത്തിന് ഇവര്‍ ചികിത്സയിലായിരുന്നു. ഇവരുടെ കുടുംബത്തിലെ ഏഴു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇവര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല

രണ്ടുദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു ആയിഷ. ഇന്ന് വൈകിട്ട് ഹൃദയാഘാതം കൂടി ഉണ്ടായതോടെ നിലവഷളാകുകയായിരുന്നു. ഇവർക്ക് കൊവിഡ് വന്നത് എവിടെ നിന്നാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ഇതിനുള്ള അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ രണ്ടുദിവസമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു.

Loading...