സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവി‍ഡ് വൈറസ് ബാധിച്ച് മരണം. മാവൂര്‍ സ്വദേശിനി സുലേഖ (55) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി ഉയര്‍ന്നു. മേയ് 20ന് ബെഹ്റിനില്‍നിന്നും എത്തിയതാണ് സുലേഖയും കുടുംബവും. ഇവരുടെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

സുലേഖയും ഭർത്താവും ആശുപത്രിയിൽ പ്രത്യേകം ചികിത്സയിലായിരുന്നു. ഹൃദ്രോഗിയായ സുലേഖയ്ക്ക് കടുത്ത രക്തസമ്മർദ്ദവും ഉണ്ടായിരുന്നു.
വിദേശത്ത് നിന്നും നാട്ടിലെത്തിയതിന് ശേഷം രണ്ട് ദിവസം സുലേഖയും ഭര്‍ത്താവും കോഴിക്കോടെ ഒരു ടൂറിസ്റ്റ് ഹോമില്‍ പെയ്ഡ് ക്വാറന്‍റീനില്‍ കഴിഞ്ഞു. പിന്നീട് 22 ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തി.

Loading...

ഭര്‍ത്താവിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തെങ്കിലും സുലേഖയെ വീട്ടിലേക്ക് വിട്ടു. എന്നാല്‍ 25 ന് രോഗലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് വീണ്ടും ഇവരെ ആശുപത്രിയിലെത്തിച്ചു. പിന്നാലെ ആരോഗ്യനിലഗുരുതരമായി മരണം സംഭവിക്കുകയായിരുന്നു.