സംസ്ഥാനത്ത് വീണ്ടും കോവി‍ഡ് മരണം; മരിച്ചത് മു​ബൈ​യി​ല്‍​ നി​ന്നെ​ത്തി​യ തൃശൂര്‍ സ്വദേശിനി

തൃശ്ശൂർ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മുംബൈയില്‍ നിന്ന് കേരളത്തിലേക്കെത്തിയ തൃശൂര്‍ ചാവക്കാട് സ്വദേശിനി ഖദീജക്കുട്ടിയാണ് മരിച്ചത്. ഇവരെ മെയ് 20ന് പുലർച്ചെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മുംബൈയിൽ നിന്ന് വന്ന ഇവര്‍ക്ക് നേരത്തെ പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ശ്വാസതടസ്സവുമുണ്ടായിരുന്നുവെന്നും ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെന്നുമാണ് വിവരം.

സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചിരുന്നെങ്കിലും മാറ്റുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു . ഫലം പോസിറ്റിവ് ആയതിനെ തുടർന്ന് മകനും ആംബുലൻസ് ഡ്രൈവറും ഇപ്പോൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. നേരത്തെ തന്നെ പ്രമേഹവും, രക്താദിമർദ്ദവും, ശ്വാസ തടസ്സവും ഇവര്‍ക്കുണ്ടായിരുന്നു. മരണപ്പെട്ട വ്യക്തിയിൽ നിന്നും കോവിഡ് പരിശോധനക്കുള്ള സ്രവങ്ങൾ സ്വീകരിക്കുകയും അത് പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.

Loading...

‌മുബൈയില്‍ നിന്നും ഇവര്‍ റോഡ് മാര്‍ഗമായിരുന്നു കേരളത്തിലേക്ക് എത്തിയിരുന്നത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. എന്നാല്‍ വൈകിട്ടോടെ കൊവിഡ് സ്രവ പരിശോധനാഫലം വന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു.