ഒമാനിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

മസ്കത്ത്: ഒമാനിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം കണ്ണനല്ലൂർ പള്ളിമൺ സ്വദേശി മംഗലത്ത് വീട്ടിൽ യശോദരൻ ആണ് മരിച്ചത്. 61 വയസ്സായിരുന്നു. മസ്‍കത്തിലെ യൂണിവേഴ്‍സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കവെയായിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ 14 വർഷമായി എയർമെക് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു യശോദരൻ. മാതാവ്: ഭവാനി. ഭാര്യ: സതി യശോദരൻ. മക്കൾ: അനൂപ് യശോദരൻ, ആര്യ യശോദരൻ. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സൊഹാറിൽ സംസ്‍കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.