കോ​വി​ഡ് ബാ​ധി​ച്ച്‌ യു​എ​ഇ​യി​ല്‍ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു; മരിച്ചത് മ​ണ്ണാ​ര്‍​ക്കാ​ട് നെ​ല്ലി​പ്പു​ഴ സ്വ​ദേ​ശി ജ​മീ​ഷ്

ഷാ​ര്‍​ജ: യു​എ​ഇ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. മ​ണ്ണാ​ര്‍​ക്കാ​ട് നെ​ല്ലി​പ്പു​ഴ സ്വ​ദേ​ശി ജ​മീ​ഷ് അ​ബ്ദു​ല്‍ ഹ​മീ​ദ് (26) ആ​ണ് മ​രി​ച്ച​ത്.
ഉ​മ്മു​ല്‍​ഖു​വൈ​നി​ലെ മാ​ള്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ജ​മീ​ഷ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു ഷാ​ര്‍​ജ കു​വൈ​ത്ത് ഹോ​സ്പി​റ്റ​ലി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ണ്ണാ​ര്‍​ക്കാ​ട് നെ​ല്ലി​പ്പു​ഴ തി​ട്ടു​മ്മ​ല്‍ ചെ​റു​വ​ന​ങ്ങാ​ട് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ഇ​ബ്രാ​ഹി​മി​ന്‍റെ മ​ക​നാ​ണ്. ഇ​തോ​ടെ ഗ​ള്‍​ഫി​ല്‍ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 101 ആ​യി.

ഇരുപത്തിനാല് മണിക്കൂറിനിടെ 7,085 പേര്‍ക്ക് കൂടി ​ഗൾഫിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 170,864 ആയി. 806 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 100 പേര്‍ മലയാളികളാണ്. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 364 പേരാണ് സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

Loading...

അതേസമയം ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് ഇന്ന് അഞ്ച് വിമാനങ്ങള്‍ സര്‍വീസ് നടത്തും. ആയിരത്തിലേറെ പേരാണ് നാട്ടിലെത്തുക. ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും സര്‍വീസുണ്ട്. അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്കും. മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനങ്ങള്‍ ഇന്ന് സര്‍വീസ് നടത്തും.