അമേരിക്കയില്‍ കൊവിഡ് മരണം ഒരു ലക്ഷത്തിലേക്ക്, ലോകത്തിന് മുന്നില്‍ തലകുനിച്ച് ട്രംപ്

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായ രാജ്യമെന്ന അമേരിക്കയുടെ അവകാശവാദം ഈ കൊറോണക്കാലത്ത് തകര്‍ന്ന തരിപ്പണമായിക്കഴിഞ്ഞു. വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ പോലും മരണം അയ്യായിരത്തില്‍ താഴെ മാത്രമേയുള്ളൂ. എന്നാല്‍ അമേരിക്കയില്‍ മരണം ഒരു ലക്ഷത്തോടടുക്കുകയാണ്. ഇനിയും മരണസംഖ്യ വര്‍ദ്ധിക്കാനാണ് സാധ്യത. ലക്ഷക്കണക്കിന് ആള്‍ക്കാര്‍ ഇപ്പോഴും രോഗബാധിതരായി കഴിയുകയാണ്.

ഇതുവരെ മരിച്ചവരുടെ എണ്ണം 99,805 പേരാണ്. പത്തൊന്‍പതിനായിരത്തിലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ലോകത്താകെ കൊവിഡ് മരണം മൂന്ന് ലക്ഷത്തി നാല്‍പ്പത്തി ഏഴായിരത്തി അഞ്ഞൂറ് കടന്നു. ഇതില്‍ ഭൂരിഭാഗം മരണവും അമേരിക്കയിലാണഅ. അമേരിക്ക കഴിഞ്ഞാല്‍ തൊട്ടുപിറകെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യം ബ്രസീലാണ്. ബ്രസീലില്‍ 3.76 ലക്ഷം കേസുകളാണ് ബ്രസീലില്‍ സ്ഥിരീകരിച്ചത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 806 പേരാണ് ബ്രസീലില്‍ മരിച്ചത്.ആകെ മരണസംഖ്യ 23,522 ആവുകയും ചെയ്തു.

Loading...

അതേസമയം തന്നെ കൊവിഡനുപയോഗിക്കുന്ന മലേറിയ മരുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ പരീക്ഷണം ലോകാരോഗ്യസംഘന താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ മരുന്ന് രോഗികളില്‍ പരീക്ഷിക്കുന്നത് മരിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് കഴിഞ്ഞ ആഴ്ച മെഡിക്കല്‍ ജേണലായ ലാന്‍സൈറ്റില്‍ വന്ന പഠന റിപ്പോര്‍ട്ട്. അതേത്തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നാണ് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം വ്യക്തമാക്കിയിട്ടുണ്ട്.