ആശങ്ക ഉയരുന്നു,രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 1 ലക്ഷം കവിഞ്ഞു

ദില്ലി:രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഒരു ലക്ഷം കവിഞ്ഞു. ഇന്നലെ 1069 മരണങ്ങള്‍ സ്ഥിരീകരിച്ചതോടെ ആകെ മരണങ്ങള്‍ 1,00,842 ആയി.ഒരു ലക്ഷം മരണങ്ങള്‍ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ലോകത്തെ ആകെ കൊവിഡ് മരണങ്ങളുടെ 10 ശതമാനവും ഇന്ത്യയിലാണ്. കൊവിഡ് ബാധിച്ചവരുടെ എണ്ണം 64 ലക്ഷം കവിഞ്ഞു. ഇന്നലെ 79, 476 പേര്‍ രോഗ ബാധിതരായി.രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് 8 മാസങ്ങള്‍ പിന്നീടുമ്പോഴാണ് മരണസംഖ്യ ഒരു ലക്ഷം കവിയുന്നത്.

സെപ്റ്റംബറില്‍ മാത്രം 30,000ത്തിലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഒരു ലക്ഷം കൊവിഡ് മരണങ്ങളെന്ന സ്ഥിതിയിലേക്ക് അതിവേഗം എത്താന്‍ കാരണമായി.ഇന്നലെ 1069 മരണങ്ങള്‍ സ്ഥിരീകരിച്ചതോടെ ആകെ 1,00,842 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അമേരിക്കയ്ക്കും ബ്രസീലിനും പിന്നാലെ ഒരു ലക്ഷം മരണം റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ലോകത്തെ ആകെ കൊവിഡ് മരണങ്ങളുടെ 10 ശതമാനവും സംഭവിച്ചത് ഇന്ത്യയിലാണ്.

Loading...

കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്ന അമേരിക്കയിലും ബ്രസീലിലും കഴിഞ്ഞ കുറച്ചു നാളുകളായി ദിനം പ്രതി 800ല്‍ താഴെ മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇത് 1100നടുത്തും.ഈ കണക്കുകള്‍ ആശങ്ക ഉണ്ടാക്കുന്നു. എന്നാല്‍ മരണങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ലോകത്തിലെ ആകെ മരണ നിരക്ക് 3 ശതമാനത്തിന് അടുത്താണ്. രാജ്യത്തിന്റെത് 1.56 മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 64 ലക്ഷം കവിഞ്ഞു. ഇന്നലെ 79, 476 പേര്‍ രോഗ ബാധിതരായി. ഇതോടെ ആകെ രോഗ ബാധിതര്‍ 64, 73,545 ആയി. 75,629 പേര്‍ രോഗമുക്തി നേടി. 9,44,996 പേര്‍ ചികില്‍സിയില്‍ കഴിയുന്നു. ഇതുവരെ രോഗ മുക്തി നേടിയത് 54, 27,707 പേരാണ്.