കൊവിഡ്; ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

മസ്‍കത്ത്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. ഒമാനിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ‌തൃശൂർ വാടാനപ്പള്ളി അറക്കവീട്ടിൽ ഹൈദർ ഉമ്മർ ആണ് മരിച്ചത്. 64 വയസ്സായിരുന്നു. മസ്‍കത്തിൽ വെച്ചാണ് ഇദ്ദേഹം മരണപ്പെട്ടത്.

മസീറയിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു ഹൈദർ ഉമ്മർ. അസുഖം ഗുരുതരമായതിനെ തുടർന്ന് റൂവി അൽ നഹ്‍ദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഹയ്റുന്നിസ, മുഹമ്മദ് യൂനുസ്, ഉനൈത, ഉനൈസ എന്നിവരാണ് മക്കൾ. മൃതദേഹം മസ്‍കത്തിൽ സംസ്‍കരിക്കും.

Loading...