കോവിഡ്, വെന്റിലേറ്ററിൽ കഴിയുന്നത് 0.5 പേർ മാത്രം; മരണ നിരക്ക് കുറയുന്നു

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മൂലമുള്ള മരണനിരക്ക് കുറഞ്ഞുവരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.രോ​ഗം ബാധിച്ചവരിൽ 0.5 ശതമാനം പേർ മാത്രമാണ് വെന്റിലേറ്ററിൽ കഴിയുന്നത്. രോഗ മുക്തരുടെ എണ്ണം 30 ലക്ഷം കടന്നു. 30,37,151 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് രോഗത്തിൽ നിന്ന് മുക്തി നേടിയിട്ടുള്ളതെന്നും മന്ത്രാലയം വെള്ളിയാഴ്ച വ്യക്തമാക്കി.

ആക്ടീവ് കേസുകളുടെ 0.5 ശതമാനം മാത്രമാണ് വെന്റിലേറ്ററിൽ കഴിയുന്നത്. രണ്ട് ശതമാനം പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. 3.5 ശതമാനം രോഗികൾ ഓക്‌സിജൻ നൽകാൻ സംവിധാനമുള്ള കിടക്കകളിൽ ചികിത്സയിൽ കഴിയുന്നതായും മന്ത്രാലയം പറഞ്ഞു.

Loading...

രാജ്യത്തെ മരണ അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 1.74 ശതമാനമാണ് നിലവിലെ മരണ നിരക്ക്. മരണ നിരക്ക് ആഗോള ശരാശരിയെക്കാൾ കുറവാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,659 പേർ രാജ്യത്ത് രോഗ മുക്തരായി. തുടർച്ചയായി എട്ടു ദിവസങ്ങളിൽ 60,000 ത്തിലധികം പേരാണ് രോഗ മുക്തി നേടുന്നത്. 77.15 ശതമാനമാണ് രോഗ മുക്തി നിരക്കെന്നും ആരോ​ഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു.