ഹൈദരാബാദിൽ എട്ട് ദിവസം പ്രായമായ നവജാത ശിശു കൊവിഡ് ബാധിച്ച് മരിച്ചു

ഹൈദരാബാദ്: കൊവിഡ് ബാധിച്ചുള്ള നിരന്തരം റിപ്പോർട്ട് ചെയ്യുകയാണ് ഈ രാജ്യത്ത്. ഒടുവിലായി വന്നിരിക്കുന്നത് ജനിച്ച് എട്ട് ദിവസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചുവെന്നതാണ്. ഹൈദരാബാദിലാണ് സംഭവം. എന്നാൽ കുഞ്ഞിന്റെ അമ്മയ്ക്ക് കൊവിഡ് രോഗം ബാധിച്ചിട്ടില്ലായിരുന്നു. ഈ സാഹചര്യത്തിൽ കുഞ്ഞിന് വൈറസ് ബാധയേറ്റത് ആശുപത്രിയിൽ നിന്നായിരിക്കുമെന്ന നിഗമനത്തിലാണ് അധികൃതർ. കുഞ്ഞിന്റെ ജനന സമയം മുതൽ റൂമിലോട്ട് മാറ്റിയിരുന്നതുവരെയുള്ള നഴ്സുമാരുടെയും മറ്റുളളവരുടെയും സ്രവപരിശോധന ആരംഭിച്ചു. അവിടെയുണ്ടായിരുന്ന എല്ലാവരോടും ക്വാറന്റൈനിൽ പോകാൻ നിർദ്ദേശവും നൽകി.

അതേസമയം കൊവിഡിനെ തുടർന്നുള്ള മരണനിരക്ക് ലോകരാഷ്ട്രങ്ങളിൽ ഏറ്റവും കുറവ് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കി ലോകത്ത് കൊവിഡ് ബാധിച്ചവരിൽ ലക്ഷം പേരിൽ 4.4 പേരാണ് മരിക്കുന്നത്. അതേസമയം ഇന്ത്യയിൽ ലക്ഷം പേരിൽ 0.3 പേരാണ് മരിക്കുന്നതെന്നും ലവ് അഗർവാൾ പറഞ്ഞു. ഇതിന്റെ പ്രധാന കാരണം ലോക്ക് ഡൗണും, ഇന്ത്യ മഹാമാരിയെ നേരിട്ട രീതിയുമാണെന്ന് അദ്ദേഹം പറഞ്ഞു.

Loading...

രാജ്യത്ത് കൊവിഡ് ഭേദമാകുന്നവരുടെ നിരക്ക് മെച്ചപ്പെട്ടതായി കേന്ദ്രം പറഞ്ഞു. രോഗബാധിതരിൽ 41.61 ശതമാനം പേർക്ക് രോഗം ഭേദമായി. ഇതുവരെ 60490 കൊവിഡ് രോഗികൾ വൈറസ് ബാധയിൽ നിന്ന് മുക്തരായി. മരണനിരക്ക് 2.87 ശതമാനമാണെന്നും ലവ് അഗർവാൾ പറഞ്ഞു.