ലോകത്ത് ആകെ കോവിഡ് മരണം 7.4 ലക്ഷം: രോ​ഗ മുക്തരായവരുടെ എണ്ണം 1.3 കോടി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്ത് കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍​പ്പെ​ട്ട് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം ഏ​ഴ​ര ല​ക്ഷം ക​ട​ന്നുവെന്ന് റിപ്പോർട്ട്. ജോ​ണ്‍​സ്ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്. വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും യുഎസ്, ബ്രസീൽ എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളിൽ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ ക്ര​മാ​തീ​ത​മാ​യി കോ​വി​ഡ് വ്യാ​പ​നം ഉ​ണ്ടാ​യ​തോ​ടെ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​വും ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണ്. നി​ല​വി​ല്‍ 7,51,426 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.

ലോകത്തെ 2 കോടി കോവിഡ് കേസുകളിൽ 1.3 കോടിയിലേറെ പേരും വൈറസ് മുക്തരായി. ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2,07,82,725 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ​യു​ള്ള​ത്. 1,36,79,474 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ലോ​ക​ത്താ​ക​മാ​നം കോ​വി​ഡി​ല്‍ നി​ന്ന് മു​ക്തി നേ​ടാ​നാ​യ​ത്. അ​മേ​രി​ക്ക, ബ്ര​സീ​ല്‍, ഇ​ന്ത്യ, റ​ഷ്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ രോ​ഗ​ബാ​ധ​യി​ല്‍ ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ല്‍​ക്കു​ന്ന​ത്. യുഎസിൽ 53 ലക്ഷത്തിലേറെ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ബ്രസീലിൽ 31 ലക്ഷം കേസുകളായി. യുഎസിൽ മരണം 1.67 ലക്ഷവും ബ്രസീലിൽ 1.03 ലക്ഷവും. രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ മരണസംഖ്യയിൽ യുകെയെ മറികടന്ന് ഇപ്പോൾ നാലാം സ്ഥാനത്തായി. പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ന്ത്യ​യാ​ണ് മു​ന്നി​ല്‍. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 67,066 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത് ഇ​തേ സ​മ​യ​ത്ത് അ​മേ​രി​ക്ക​യി​ല്‍ 50,886 പേ​ര്‍​ക്കും ബ്ര​സീ​ലി​ല്‍ 58,081 പേ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

Loading...

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ള്‍ ഇ​നി​പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 53,56,843, ബ്ര​സീ​ല്‍-31,70,474, ഇ​ന്ത്യ-23,95,471, റ​ഷ്യ-9,02,701, ദ​ക്ഷി​ണാ​ഫ്രി​ക്ക-5,68,919, മെ​ക്സി​ക്കോ-4,92,522, പെ​റു-4,89,680, കൊ​ളം​ബി​യ-4,22,519, ചി​ലി-3,78,168, സ്പെ​യി​ന്‍-3,76,864. കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക-1,68,999, ബ്ര​സീ​ല്‍-1,04,263, ഇ​ന്ത്യ-47,138, റ​ഷ്യ-15,260, ദ​ക്ഷി​ണാ​ഫ്രി​ക്ക-11,010, മെ​ക്സി​ക്കോ-53,929, പെ​റു-21,501, കൊ​ളം​ബി​യ-13,837, ചി​ലി-10,205, സ്പെ​യി​ന്‍-28,579.
ഇ​റാ​നി​ലും ബ്രി​ട്ട​നി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷം ക​ട​ന്നി​ട്ടു​ണ്ട്. ഇ​റാ​നി​ല്‍ 3,33,699 പേ​ര്‍​ക്കും ബ്രി​ട്ട​നി​ല്‍ 3,13,798 പേ​ര്‍​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​നു പു​റ​മേ മ​റ്റ് എ​ട്ടു രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ്. സൗ​ദി അ​റേ​ബ്യ, പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ്, അ​ര്‍​ജ​ന്‍​റീ​ന, ഇ​റ്റ​ലി, തു​ര്‍​ക്കി, ജ​ര്‍​മ​നി, ഫ്രാ​ന്‍​സ് എ​ന്നി​വ​യാ​ണ് ഇ​വ.