ജീ​വ​നൊ​ടു​ക്കി​യ കോ​വി​ഡ് രോ​ഗി​ക​ളു​ടെ കു​ടും​ബ​ത്തി​നും ന​ഷ്ട​പ​രി​ഹാ​രം ; കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് ജീ​വ​നൊ​ടു​ക്കി​യ കോ​വി​ഡ് രോ​ഗി​ക​ളു​ടെ കു​ടും​ബ​ത്തി​നും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​മെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. സു​പ്രീം​കോ​ട​തി​യി​ലാ​ണ് കേന്ദ്രം നിര്‍ണായക വിവരമറിയിച്ചത് .

സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ല്‍​നി​ന്ന് 50,000 രൂ​പ ന​ല്‍​കും. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച്‌ ഒ​രു​മാ​സ​ത്തി​ന​കം ജീ​വ​നൊ​ടു​ക്കി​യ​വ​രെ പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ടു​ത്താ​മെ​ന്നാ​ണ് കേ​ന്ദ്രം ​കോ​ട​തി​യെ അ​റി​യി​ച്ച​ത്. സു​പ്രീം​കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് കേ​ന്ദ്രo തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തിയത് .

Loading...

എന്നാല്‍ ,കേ​ന്ദ്ര മാ​ര്‍​ഗ​രേ​ഖ അ​നു​സ​രി​ച്ച്‌ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണ​പ്പ​ട്ടി​ക പു​തു​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. അ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക​കം മാ​ര്‍​ഗ​രേ​ഖ​യ്ക്ക് അ​ന്തി​മ രൂ​പ​മാ​കു​ന്ന​താ​ണെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.നെ​ഗ​റ്റീ​വാ​യാ​ലും 30 ദി​വ​സ​ത്തി​നു​ള്ളി​ലെ മ​ര​ണം കോ​വി​ഡ് മ​ര​ണ​മാ​ണ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള​താ​കും പു​തി​യ മാ​ര്‍​ഗ​രേ​ഖ തയ്യാറാക്കുന്നത് .