തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിക്ക് കൂട്ടിരിപ്പുകാര്‍, അച്ഛന് കൂട്ടിരുന്ന മകന് കൊവിഡ്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് നിരവധി തവണ വീഴ്ച പറ്റിയിരുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. കൊവിഡ് നിരീക്ഷണത്തില്‍ നിന്ന് ചാടിപ്പോയതടക്കമുള്ള സംഭവം നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മെഡിക്കല്‍ കോളേജിനെതിരെ വളരെ ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കുകയാണ് ആശുപത്രി. ഒരു വാര്‍ത്താചാനലിലാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്.

അതേസമയം കൊവിഡ് നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് കൂട്ടിരിപ്പുകാരായി ബന്ധുക്കളെ പ്രവേശിപ്പിച്ചിരുന്നതായും ഇത്തരത്തില്‍ പ്രവേശിപ്പിച്ച യുവാവിന് രോഗം സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. അതേസമയം ആശുപത്രി രേഖകളില്‍ യുവാവിന് കൊവിഡ് ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഔദ്യോഗിക കണക്കുകളില്‍ യുവാവ് ഇല്ലെന്നും റിപ്പോര്‍ട്ടുണ്ട്.തനിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതായി അശുപത്രി അധികൃതര്‍ അറിയിച്ചതായി യുവാവ് തന്നെ വെളിപ്പെടുത്തിയിരുന്നു.

Loading...

അതേസമയം മറ്റ് ഏഴ് കൂട്ടിരിപ്പുകാരെയും അഡ്മിറ്റ് ചെയ്തതായും രേഖകളുണ്ട്.അതേസമയം തന്നെ പി.പി.ഇ കിറ്റ് പോലുമില്ലാതെയാണ് കൂട്ടിരിപ്പുകാര്‍ ആശുപത്രിയില്‍ നിന്നിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്.നിലവില്‍ രോഗം ബാധിച്ച യുവാവിന് ആശുപത്രിയില്‍ എത്തിയ ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ പിതാവിനെ 18ാം തിയ്യതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളെ 20ാം തിയ്യതി പരിശോധന നടത്തിയതിനെ തുടര്‍ന്ന് പോസിറ്റീവ് ആയി കണ്ടെത്തിയതെന്നും ആശുപത്രി രേഖകള്‍ ഉണ്ട്.അതേസമയം രോഗം സ്ഥിരീകരിച്ച യുവാവിന്റെ പിതാവിന് മുമ്പ് രോഗം വന്ന് നെഗറ്റീവ് ആയതാണെന്നും ഇതിനെ തുടര്‍ന്നാണ് കൂട്ടിരിപ്പുകാരനായി മകനെ അനുവദിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.