കൊവിഡ് ബാധ: സംസ്ഥാനത്ത് നവജാത ശിശുക്കളുടെയും കുട്ടികളുടെയും ചികിത്സയ്ക്ക് മാര്‍ഗരേഖ പുറത്തിറക്കി

കുട്ടികളെ കൂടുതലായി കൊവിഡ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യം പരിഗണിച്ചു സംസ്ഥാനത്ത് നവജാത ശിശുക്കളുടെയും കുട്ടികളുടെയും ചികിത്സയ്ക്ക് മാര്‍ഗരേഖ പുറത്തിറക്കി. മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കുട്ടികള്‍ക്കുള്ള ചികിത്സ സജ്ജമാക്കുന്നത്. നവജാത ശിശുക്കളേയും കുട്ടികളേയും കൊവിഡ് ബാധിച്ചാലുള്ള മുന്നൊരുക്കങ്ങള്‍ക്കു വേണ്ടിയാണ് ആരോഗ്യ വകുപ്പ് സര്‍ജ് പ്ലാനും മാര്‍ഗരേഖയും തയാറാക്കിയത്. കുട്ടികളില്‍ ഉണ്ടാകുന്ന കോവിഡിനും കൊവിഡാനന്തര ചികിത്സക്കുമുള്ള മാര്‍ഗരേഖയാണ് പുറത്തിറക്കിയത്.

അതേസമയം കേരളത്തിൽ ഇന്ന് 18,853 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂർ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂർ 856, കോട്ടയം 707, പത്തനംതിട്ട 585, കാസർഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9375 ആയി.

Loading...