ഇന്ത്യയിലെ കൊവിഡ് ബാധിതർ 57 ലക്ഷം കവിഞ്ഞു,പ്രതിദിന മരണനിരക്ക് ആയിരത്തിന് മുകളിൽ തന്നെ

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 57 ലക്ഷം കവിഞ്ഞു. ഇന്നലെ 86,508 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരായവരുടെ എണ്ണം57,32,519 ആയി. പ്രതിദിനം 1,000ത്തിലേറെ മരണങ്ങൾ എന്ന സ്ഥിതിക്ക് ഇന്നലെയും മാറ്റം ഉണ്ടായില്ല. 1,129 മരണങ്ങളാണ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 91,149 ആയി.

ഈ സ്ഥിതി തുടർന്നാൽ സെപ്റ്റംബർ അവസാനത്തോടെ മരണ സംഖ്യ ഒരു ലക്ഷ്യം പിന്നിടുന്ന സ്ഥിതി ഉണ്ടാവും. ഇന്നലെ മാത്രം 87,374 പേർ കൂടി രോഗ മുക്തരായതോടെ ചികിൽസയിൽ ഉള്ളവരുടെ എണ്ണം 9,66,382 ആയി കുറഞ്ഞു. 46,74,988 പേർക്കാണ് ഇതുവരെ രോഗം ഭേദഗമായത്. ആന്ധ്രപ്രദേശ് 7,228, മഹാരാഷ്ട്ര 21,029, കർണാടക 6,974, എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ ഇന്നലെ മാത്രം കോവിഡ്‌ ബാധിച്ചവരുടെ എണ്ണം.

Loading...