കേസുകൾ കൂടുന്നു; തുടർച്ചയായി നാലാം ദിനവും രാജ്യത്ത് നാൽപതിനായിരത്തിന് മുകളിൽ കേസുകൾ

കൊവിഡിൽ വീണ്ടും ആശങ്ക. രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും കോവിഡ് കേസുകൾ നാൽപതിനായിരത്തിന് മുകളിലായിട്ടാണ് റിപ്പോർട്ട്‌ ചെയ്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 45,083 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.460 പേർ മരിക്കുകയും ചെയ്തു .കഴിഞ്ഞ ദിവസം 35,840 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.53 ശതമാനമായി .3,68,558 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.തുടർച്ചയായ 34ആം ദിവസവും രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 3%ത്തിൽ താഴെയാണ്. നിലവിൽ 2.57% ആണ് പോസിറ്റിവിറ്റി നിരക്ക്.73 ലക്ഷത്തിലേറെ വാക്‌സിൻ ഡോസുകൾ കഴിഞ്ഞ ദിവസം വിതരണം ചെയ്തതോടെ രാജ്യത്തെ ആകെ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം 63 കോടി കവിഞ്ഞു.