രാജ്യത്ത് നേരിയ ആശ്വാസം;ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 73,70,469 ആയി. പുതുതായി 63,371 കൊവിഡ് രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ രോഗമുക്തി നേടിയവര്‍ രോഗബാധിതരേക്കാള്‍ കൂടുതലായിരുന്നു എന്നതാണ് ആശ്വാസം. 64,53,780 പേരാണ് ഇന്നലെ രോഗമുക്തരായത്. അതേസമയം പുതുതായി 895 പേര്‍ കൂടി മരിച്ചു. നിലവില്‍ ഇപ്പോള്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,04,528 ആണ്.64,53,780 പേർ ഇന്നലെ രോഗമുക്തി നേടിയെന്നത് ആശ്വാസകരമാണ്. 895 പേർ കൂടി രോഗബാധിതരായി മരിച്ചതോടെ രാജ്യത്ത് കൊവിഡിന് കീഴടങ്ങിയവരുടെ എണ്ണം 1,12,161 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

കർണാടകയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ 8,000 ത്തിൽ അധികം വർധന ഉണ്ടായി. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലും രോഗമുക്തി നിരക്കിലും മഹാരാഷ്ട്രയാണ് ഒന്നാമത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളം മൂന്നാമതാണ്. മഹാരാഷ്ട്രയിൽ പുതിയ 336 മരണങ്ങളും 10,226 പുതിയ കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. ആന്ധ്രാ പ്രദേശിൽ 4,038 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ 3,720 പേരുടെ വർധന ഉണ്ടായി. ദില്ലിയിൽ പുതിയ 3,483 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

Loading...