മലയാളികളെ കാത്തിരിക്കുന്നത് കോവിഡ് പ്രഹരം; കേരളത്തിലേക്ക് പ്രവാസികളുടെ കുത്തൊഴുക്ക്; രൂപയുടെ മൂല്യം തകര്‍ന്നടിയുന്നു

റിയാദ്: കോവിഡ് 19 ലോകം ആസകലം ഭീതി വിടര്‍ത്തുകയാണ്. ഇതോടെ ഗള്‍ഫ്, അറബ് രാജ്യങ്ങളില്‍ 17 ലക്ഷത്തോളം തൊഴില്‍ നഷ്ടമ ഉണ്ടാകുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. 1.2 ശതമാനമായി തൊഴിലില്ലായ്മ നിരക്ക് വര്‍ദ്ധിക്കും. കൊറോണ വ്യാപനത്തെ കുറിച്ച് പരിഭ്രാന്തി സമ്പദ്ഘടനകളെയും വ്യാപാരങ്ങളെയും ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്നതിന് ഇടെയാണ് യു എന്‍ ഇക്കണോമിക് ആന്‍ഡ് സോഷ്ല്‍ കമ്മീഷന്‍ ഫോര്‍ വെസ്റ്റേണ്‍ ഏഷ്യ(ഇ.എസ്.സി.ഡബ്ല്യു.എ) മുന്നറിയിപ്പ് നല്‍കിയത്.

ഇവിടെ ആവശ്യ വസ്തുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത്തരം അപ്രതീക്ഷിത നതടപിടകള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കും എന്നും കോവിഡ് വൈറസ് ഏല്‍പ്പിക്കുന്ന സാമ്പത്തിക ആഘാതങ്ങള്‍ ഇനിയും കൃത്യമായി കണക്കാക്കാനായിട്ടില്ലെനന്നും വിദഗ്ധര്‍ പറയുന്നു. കോവിഡ് പ്രതിസന്ധി എല്ലാ മേഖലകളിലും തൊഴിലിനെയാണ് പ്രധാനമായും ബാധിക്കുകയെന്ന് ഇ.എസ്.സി.ഡബ്ല്യു.എ. എക്‌സിക്യുട്ടീവ് സെക്രട്ടറി റോള ദാസ്തി പറഞ്ഞു. റീട്ടെയില്‍, വിദ്യാഭ്യാസം, സോഷ്യല്‍ വര്‍ക്ക്, കമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയ സേവന മേഖലകളെ കാര്യമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

Loading...

വൈറസ് വ്യാപനത്തിന്റെ ഭാഗമായി ഉംറ വിസയും പ്രവേശനവും താത്കാലികമായി നിര്‍ത്തിവെച്ചതോടെ നിലച്ചത് കോടിക്കണക്കിന് രൂപയുടെ വരുമാനമാണ്. ഹോട്ടല്‍ മേഖലയുള്‍പ്പെടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കോവിഡ് 19 മൂലം ഗള്‍ഫ് സമ്പദ്ഘടനക്ക് പ്രതീക്ഷിച്ചതിലും വലിയ ആഘാതം സംഭവിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. അസംസ്‌കൃത എണ്ണയുടെ വില ആഗോള വിപണിയില്‍ കുത്തനെ ഇടിയുന്നത് തുടരുകയാണ്.