കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ല; മലയാളി വിദ്യാർത്ഥികളെ മം​ഗളൂരുവിൽ തടവിലാക്കി

കേരളത്തിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ തമിഴ്നാട്ടിലേക്കും കർണാടകയിലേക്കുമുള്ള യാത്രകളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള യാത്രക്കാരെ തമിഴ്നാടും കർണാടകയും പരിശോധിച്ചു തുടങ്ങി. ഇടുക്കി തിരുവനന്തപുരം അതിർത്തികളിലാണ് പ്രധാന പരിശോധന നടക്കുന്നത്. ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടു തവണ വാക്സീൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ കടത്തി വിടുന്നുള്ളു. പരിശോധനക്കായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം അതിർത്തിയായ ഇഞ്ചിവിളയിലും ഇതേ തരത്തിൽ തമിഴ്‌നാട് പരിശോധന തുടങ്ങി.

അതേസമയം കേരളത്തിൽനിന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ ട്രെയിൻ മാർഗം മംഗളൂരുവിലെത്തിയ വിദ്യാർഥിനികളടക്കമുള്ള അറുപതോളം മലയാളികളെ ക്വാറന്റീൻ സെന്ററിൽ തടങ്കലിലാക്കി. കോവിഡ് പരിശോധനാഫലം വരുന്നതുവരെ ടൗൺ ഹാളിൽ തുടരാനാണ് മംഗളൂരു പൊലീസ് ആവശ്യപ്പെട്ടത്. പ്രതിഷേധമുയർന്നതോടെ ആറര മണിക്കൂറിനുശേഷം സ്ത്രീകളെയും പെൺകുട്ടികളെയും പോകാൻ അനുവദിച്ചു–

Loading...