കോവിഡിന്റെ ഏറ്റവും മാരകമായ ഘട്ടത്തിൽ വൈറസ് തലച്ചോറിനെ ബാധിക്കും: ഞെട്ടിപ്പിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

ന്യൂഡെൽഹി: കോവിഡ് മഹാമാരി ലോകത്തെ വിറപ്പിച്ചു തുടങ്ങിയിട്ട് മാസങ്ങളായി. ചൈന തൊടുത്തുവിട്ട വൈറസ് ലോകത്തെ മുഴുവൻ നിശ്ചലമാക്കി. കോടിക്കണക്കിന് വൈറസ് ബാധിതരുടെ എണ്ണം പുറത്തു വരുമ്പോൾ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ലക്ഷകണക്കിന് വരും. കൊവിഡിനെ സംബന്ധിച്ച പുറത്തുവന്ന പുതിയ പഠന റിപ്പോർട്ട് ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുകൊണ്ടുവരുന്നത്.

വൈറസ് ബാധയേറ്റവർക്ക് രോ​ഗത്തിന്റെ തീവ്രഘട്ടത്തിൽ കോവിഡ് തലച്ചോറിനെ ബാധിക്കുമെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. മാത്രമല്ല കോവിഡ് മൂർച്ഛിച്ചവരിൽ ഹൃദയാഘാതം, വീക്കം, സൈക്കോസിസ്, ഡിമെൻഷ്യ എന്നിവ ഉണ്ടാക്കുന്നുവെന്നും പഠനം കണ്ടെത്തിയിരിക്കുന്നു. ചിലരിൽ പെരുമാറ്റവ്യതിയാനത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുവെന്നും പഠനം പറയുന്നു. ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തൽ.

Loading...

അതേസമയം, ലോകത്ത് കോവിഡ് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 97 ലക്ഷം കടന്നിരിക്കുന്നു. ആകെ 97,68,228പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 4,93,094 ആയി. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 4,805 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ ആയിരത്തിലധികം മരണം ബ്രസീലിലാണ്. 44156പേര്‍ക്കാണ് അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ 4,90,401 പേരാണ് രോഗബാധിതതരായത്. ഇന്നലെ മാത്രം 17,296 പേർക്ക് പുതിയതായി രോഗം സ്ഥീരികരിച്ചു.