കോവിഡ് പോസിറ്റീവ് ആയ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി

കോവിഡ് പോസിറ്റീവ് ആയ യുവതി ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. 32കാരിയാണ് ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രാവിലെ നടന്ന സിസേറിയനിലൂടെയാണ് യുവതി രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ആദ്യമായാണ് കോവിഡ് പോസിറ്റീവ് ആയ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത്. ഐ.വി.എഫ് ചികിത്സ വഴി ഗര്‍ഭം ധരിച്ച കോവിഡ് പോസിറ്റീവായ ഒരു യുവതി രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയതും ലോകത്ത് ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ സന്തോഷം പങ്കുവച്ചു.
ശൈലജ ടീച്ചറിന്റെ കുറിപ്പ്;
കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍  22 ബെഡുകള്‍ ഉള്‍ക്കൊള്ളുന്ന അത്യാധുനിക സംവിധാനങ്ങളോടു കൂടിയ മെഡിക്കല്‍ ഐ.സി.യുവും സ്‌ട്രോക്ക് യൂണിറ്റും പ്രവര്‍ത്തനസജ്ജമായി.  ഗവ. ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ള മെഡിക്കല്‍ ഐ.സി.യു വിന്റെയും സ്‌ട്രോക്ക് യൂണിറ്റിന്റെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു.
നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് മറ്റു ആശുപത്രികളിലെ രോഗവ്യാപന സാധ്യത ഒഴിവാക്കാനും, കോവിഡ് രോഗബാധിതര്‍ക്ക് മികവുറ്റ സൗജന്യ ചികിത്സ ഉറപ്പാക്കാനുമായി ഈ ഐ.സി.യു കോവിഡ് സ്‌പെഷ്യല്‍ ചികിത്സാകേന്ദ്രമായി  പ്രവര്‍ത്തിക്കും. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഫണ്ട് ഉപയോഗപ്പെടുത്തികൊണ്ടാണ് ആധുനിക ചികിത്സ സൗകര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയത്.